സംസ്ഥാനത്ത് ഷിഗെല്ല ബാധ പടരുന്നതായി റിപ്പോർട്ട്. ഇന്ന് ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ട് പേർക്ക് വീതവും തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത് (Shigella Outbreak Kerala). ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 172 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 248 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ നിലവിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആശ്വാസകരമായ വാർത്തകളാണ് പുറത്തുവരുന്നത്. കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ രോഗബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല. നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെയും നിപ ലക്ഷണങ്ങൾ ഉള്ള 52 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള നാലുപേരും മറ്റ് ഉയർന്ന റിസ്ക് വിഭാഗത്തിലുള്ള 14 പേരും ക്വാറന്റൈനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
Summary: Shigella cases are on the rise in Kerala, with six more people testing positive today, bringing the total number of cases this year to 248. The state has recorded 172 infections and 6 deaths in June alone, leading to outbreak declarations in four districts. Conversely, the situation regarding Nipah in Kozhikode remains under control; no new cases have been reported for two weeks.

