Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'അരിവാൾ കത്രിക നക്ഷത്രം': ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ |...

‘അരിവാൾ കത്രിക നക്ഷത്രം’: ആരോഗ്യ വകുപ്പിനെ പരിഹസിച്ച് ഷാഫി പറമ്പിൽ | Health Department

🎙️ Latest Podcast

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ പിണറായി സർക്കാരിന്റെ ‘യഥാർത്ഥ എക്സറേ’ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എംപി. സോഷ്യൽ മീഡിയയിലൂടെയാണ് ആരോഗ്യവകുപ്പിനും സർക്കാരിനും എതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.(Shafi Parambil mocks the Health Department, makes Facebook post)

ഉഷ എന്ന സഹോദരിയുടെ അല്ല ,
പിണറായി സർക്കാരിന്റെ
XRay ആണിത്.
പി ആർ സ്‌റ്റോറികൾക്കടിയിൽ ഒളിപ്പിച്ച് വെച്ചിരുന്ന യഥാർത്ഥ ഇരുണ്ട കാലത്തിൻ്റെ എക്സ് റേ.
സി പി എം ഭരണത്തിലെ ആരോഗ്യ വകുപ്പിൻ്റെ ചിഹ്നം:
#അരിവാൾ_കത്രിക_നക്ഷത്രം, ഷാഫി കുറിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വേദന അനുഭവിച്ചിരുന്ന ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രാഥമിക നടപടിയായി ഡോ. ഷാഹിദ, നഴ്‌സ് ധന്യ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.