HomeKerala'ദേഷ്യത്തിലല്ല പ്രതികരിച്ചത്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ': പിടിവലി...

‘ദേഷ്യത്തിലല്ല പ്രതികരിച്ചത്, എൻ്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ’: പിടിവലി വിവാദത്തിൽ വിശദീകരണവുമായി പ്രമോദ് കക്കട്ടിൽ | Shafi Parambil

കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.(Shafi Parambil did not react in anger, Pramod Kakkattil clarifies on the controversy)

താൻ സംസാരിക്കില്ലെന്ന് ഷാഫി പറമ്പിൽ നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. എന്നാൽ പ്രവർത്തകർ ഷാഫി സംസാരിക്കണമെന്ന് ആവേശത്തോടെ ആവശ്യപ്പെട്ടപ്പോഴാണ് താൻ അദ്ദേഹത്തെ മൈക്കിനടുത്തേക്ക് ക്ഷണിക്കാൻ ശ്രമിച്ചത്.

ഷാഫി പറമ്പിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നും പ്രമോദ് കക്കട്ടിൽ കൂട്ടിച്ചേർത്തു. നേരത്തെ, കോഴിക്കോട് ഡി.സി.സി. അധ്യക്ഷൻ കെ. പ്രവീൺ കുമാറും സമാനമായ വിശദീകരണം നൽകിയിരുന്നു. വേദിയിൽ നടന്നത് കേവലം ഒരു ‘സ്നേഹത്തള്ള്’ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Clickable Info Box