Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തും': ഷാഫി പറമ്പിൽ...

‘ചോദ്യം വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം വീട്ടിലിരുത്തും’: ഷാഫി പറമ്പിൽ | CM

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശത്തിനെതിരെ പ്രതികരിച്ച് ഷാഫി പറമ്പിൽ. മുഖ്യമന്ത്രിയുടേത് അധികാര ധാർഷ്ട്യമാണെന്നും ഇത്തരം സമീപനം കാണിക്കുന്നവരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം വീട്ടിലിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.( Shafi Parambil criticizes CM’s statement, says it’s arrogance )

യു.ഡി.എഫിന് ഡീൽ ഉണ്ടെങ്കിൽ അത് പാലക്കാട്ടെ ജനങ്ങളുമായാണ് എന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരത്തെ തന്നെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളിൽ പാലക്കാട് യു.ഡി.എഫിനെ ചേർത്തണച്ച ചരിത്രമാണുള്ളതെന്നും ഇത്തവണയും വൻ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തുമെന്നും ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.