Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaSFI പ്രവർത്തകർ പോലീസുകാരനെ ആക്രമിച്ച സംഭവം: മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന്...

SFI പ്രവർത്തകർ പോലീസുകാരനെ ആക്രമിച്ച സംഭവം: മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

🎙️ Latest Podcast

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. മിഥുൻ ബോധപൂർവ്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, തന്നെ പിന്തുടർന്ന് ശല്യം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(SFI activists attacked policeman, the case against policeman will not stand)

എസ്.എഫ്.ഐ പ്രവർത്തകർ മിഥുൻ റോയിയെയും സഹോദരിയെയും മാളിനുള്ളിൽ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ശരിവെക്കുന്നു. മിഥുൻ ഏതെങ്കിലും തരത്തിലുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി കണ്ടെത്താനായിട്ടില്ല.

റിപ്പോർട്ട് ഉടൻ തന്നെ സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിക്കും. പോലീസ് സേനയ്ക്കുള്ളിൽ തന്നെ കമ്മീഷണർക്കെതിരെയും രാഷ്ട്രീയ ഇടപെടലിനെതിരെയും കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ റിപ്പോർട്ട് നിർണ്ണായകമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.