Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaരാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി,...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: പരാതിക്കാരി കോടതിയിൽ രഹസ്യമൊഴി നൽകി, വൈദ്യ പരിശോധന പൂർത്തിയാക്കി | Rahul Mamkootathil

🎙️ Latest Podcast

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി. തിരുവനന്തപുരത്തെ കോടതിയിൽ ഹാജരായാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ഇതിനോടൊപ്പം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധനാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.(Second rape case against Rahul Mamkootathil, Complainant gives confidential statement in court)

പ്രതിയുടെ രാഷ്ട്രീയ സ്വാധീനം ഭയന്നാണ് പോലീസിൽ പരാതി നൽകാൻ ആദ്യം മടിച്ചതെന്ന് യുവതി മൊഴി നൽകി. എന്നാൽ തന്റേത് ‘കള്ളപ്പരാതി’ ആണെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.

ഹോം സ്റ്റേയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും, വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതായും മൊഴിയിലുണ്ട്. പരാതിയിൽ ഒരു തവണ പീഡിപ്പിച്ചെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും, ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി യുവതി കോടതിയെ അറിയിച്ചു. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.