Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'സീറ്റ് വിഭജന ചർച്ചകൾ LDF ചേർന്ന് തീരുമാനിക്കും, ഞാൻ മാറിയാലും ഇല്ലെങ്കിലും...

‘സീറ്റ് വിഭജന ചർച്ചകൾ LDF ചേർന്ന് തീരുമാനിക്കും, ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറയ്ക്ക് അവസരം ലഭിക്കും’: AK ശശീന്ദ്രൻ | LDF

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾ ഇടതുമുന്നണി ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുതലമുറയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകണമെന്ന പൊതുവികാരംഉണ്ടെന്നും അദ്ദേഹം പറഞ്ഞു.(Seat-sharing talks will be decided by the LDF, says AK Saseendran)

രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും പുതുതലമുറ കടന്നുവരണമെന്നാണ് ആഗ്രഹം. എൻസിപിക്കുള്ളിൽ അത്തരമൊരു ആവശ്യം ഉയർന്നാൽ അതിൽ യാതൊരു പ്രശ്നവുമില്ല. താൻ മാറിയാലും ഇല്ലെങ്കിലും പുതിയ ആളുകൾക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് കെ. തോമസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യത്തെക്കുറിച്ച്, പാർട്ടി കൂടുതൽ പ്രവർത്തനക്ഷമമാകണമെന്ന വിലയിരുത്തൽ എല്ലാവർക്കുമുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള വലുതും ചെറുതുമായ എല്ലാ ജനകീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒത്തുചേരണമെന്നാണ് തന്റെ പക്ഷമെന്നും ശശീന്ദ്രൻ പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.