Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaചെങ്കോട്ടുകോണം സ്കൂൾ ബസ് തീപിടിത്തം: ബസുകളിൽ ട്രാവലർ ഇടിച്ചു കയറ്റിയ നിലയിൽ,അട്ടിമറി...

ചെങ്കോട്ടുകോണം സ്കൂൾ ബസ് തീപിടിത്തം: ബസുകളിൽ ട്രാവലർ ഇടിച്ചു കയറ്റിയ നിലയിൽ,അട്ടിമറി സംശയിച്ച് അധികൃതർ; ബസുകൾ മനഃപൂർവ്വം തീയിട്ടതോ? | Fire

🎙️ Latest Podcast

തിരുവനന്തപുരം: ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബസുകൾ മനപ്പൂർവ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂൾ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.(School bus fire in Trivandrum, Authorities suspect sabotage)

സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകളിലേക്ക് ഒരു ട്രാവലർ ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. തീപിടുത്തമുണ്ടായത് ആസൂത്രിതമായ നീക്കമാണെന്ന സംശയമാണ് ഉയർത്തുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.