Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം, ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPM ഓഫീസിൽ...

‘തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം, ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’: ഇടുക്കിയിൽ ഭീഷണി പ്രസംഗവുമായി CPM ഏരിയ സെക്രട്ടറി | CPM

🎙️ Latest Podcast

ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.(Say you won’t come back home and leave, CPM area secretary gives threatening speech in Idukki)

ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർ തങ്ങൾ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നായിരുന്നു ഭീഷണി. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സി.പി.എം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വായിൽ കോലിട്ട് കിള്ളിയാൽ നെഞ്ചത്ത് പൊങ്കാലയിടും എന്നും പ്രസംഗത്തിനിടെ ഇയാൾ പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം സി.പി.എം-കോൺഗ്രസ് സംഘർഷം നിലനിൽക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.