HomeKerala‘ഡാഷ് മോനെ’ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതി; മുഖ്യമന്ത്രിയെ രൂക്ഷമായി...

‘ഡാഷ് മോനെ’ പരാമർശം വീട്ടിൽ പോയി പറഞ്ഞാൽ മതി; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ | Pinarayi Vijayan Controversial Speech

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഹൈബി ഈഡൻ എംപി (Pinarayi Vijayan Controversial Speech). ഇത്തരം തരംതാഴ്ന്ന പ്രയോഗങ്ങൾ മുഖ്യമന്ത്രി സ്വന്തം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നും, കേരളത്തിന്റെ മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് രാഷ്ട്രീയ മര്യാദകൾക്ക് നിരക്കാത്ത പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്തുനിന്ന് പോരാടി അധികാരത്തിൽ വന്ന മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയെ അധിക്ഷേപിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

വിട്ടുമാറാത്ത അസഹിഷ്ണുതയാണ് പിണറായി വിജയന്റെ മുഖമുദ്രയെന്ന് ഹൈബി ഈഡൻ കുറ്റപ്പെടുത്തി. തനിക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സി‌പി‌എമ്മിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. മറ്റൊരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട പ്രാഥമികമായ ബഹുമാനം പോലും മറന്നുകൊണ്ടുള്ള സംസാരം കേരളത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വിഘാതമാണ്. തെലങ്കാനയിൽ ബി‌ജെ‌പി-ബി‌ആർ‌എസ് അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞാണ് രേവന്ത് റെഡ്ഡി അധികാരത്തിലെത്തിയത്. ഈ പോരാട്ടം ബി‌ജെ‌പിയെ സഹായിക്കുന്ന സി‌പി‌എമ്മിന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ പ്രയോഗത്തെ ന്യായീകരിച്ച് സി‌പി‌എം കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ‘ഡാഷ് മോനെ’ എന്ന് വിളിച്ചത് ‘പൊന്നുമോനെ’ എന്ന അർത്ഥത്തിലാകാമെന്നും അത് മൃദുലമായ പ്രയോഗമാണെന്നുമാണ് പാർട്ടി അനുകൂലികളുടെ വാദം. എന്നാൽ, മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.

Summary: MP Hibi Eden strongly criticized Kerala CM Pinarayi Vijayan for his “Dash Mone” remark against Telangana CM Revanth Reddy, stating such language is derogatory and unfit for a leader. Eden remarked that such comments should be kept at home and accused the CM of lacking political decency. He added that the CPM’s habit of insulting opponents reflects intolerance and harms Kerala’s dignity, especially as Revanth Reddy rose to power by defeating the BJP-BRS alliance.

 

WhatsApp Channel Banner

Latest updates

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

അൽഖോബാർ നവയുഗം കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് യാത്രയയപ്പ് നൽകി...

അൽഖോബാർ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം (Al khobar navayugam) സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും വായനവേദി ലൈബ്രറിയനുമായ സുരേന്ദ്രന് നവയുഗം കേന്ദ്രകമ്മിറ്റിയും വായനവേദിയും ചേർന്ന് യാത്രയയപ്പ് നൽകി. അൽഖോബാറിലെ അപ്സര...

തോപ്പുംപടിയിൽ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന...

തോപ്പുംപടി: തോപ്പുംപടിയിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ മുൻ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു (Thoppumpady supermarket theft). മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...