Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭാ കവാടത്തിൽ പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ്...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: നിയമസഭാ കവാടത്തിൽ പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് നിയമസഭയിൽ വീണ്ടും രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയും കവാടത്തിൽ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കറെ അറിയിച്ചു.(Sabarimala gold theft case, VD Satheesan says protests continue at the Assembly gate)

എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണനും എ.കെ.എം. അഷറഫും നിയമസഭാ കവാടത്തിൽ സത്യാഗ്രഹം തുടരും. ശബരിമല സ്വർണ്ണക്കടത്ത് അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സ്വർണ്ണക്കൊള്ള വിഷയം സർക്കാരിനെതിരെ സഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാനാണ് യു.ഡി.എഫ് നീക്കം.

സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചർച്ചകൾ ഇന്ന് സഭയിൽ ആരംഭിക്കും. കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന സഭയിൽ പ്രധാന ചർച്ചയാക്കി മാറ്റാൻ ഭരണപക്ഷം ശ്രമിക്കും. കേന്ദ്രത്തിനൊപ്പം സംസ്ഥാന ബജറ്റിലെ പോരായ്മകളും നികുതി ഭാരവും ഉയർത്തിക്കാട്ടാൻ പ്രതിപക്ഷം തയ്യാറെടുത്തു കഴിഞ്ഞു.

എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഡി.കെ. മുരളിയുടെ പരാതി ഇന്ന് നിയമസഭയിലെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കും. ലൈംഗിക അതിക്രമ കേസുകളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരാൻ അർഹനല്ലെന്നാണ് ഡി.കെ. മുരളിയുടെ വാദം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala