തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.(Relief for Rahul Mamkootathil, Court rejects plea to cancel bail)
രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും എസ്.ഐ.ടി കോടതിയിൽ വാദിച്ചു. കേസ് അട്ടിമറിക്കാൻ പ്രതി ശ്രമിക്കുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം.

