Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKerala'രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ':...

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Ranjith

🎙️ Latest Podcast

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.(Ranjith tried to go into hiding, says Kochi City Police Commissioner)

പരാതി നൽകിയ സമയത്ത് നടി അതീവ ഗുരുതരമായ മാനസിക സമ്മർദ്ദത്തിലായിരുന്നു. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകിയ ശേഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അതിക്രമം നടന്നത്. സംഭവത്തിന് ശേഷം നടി കരഞ്ഞുകൊണ്ട് പുറത്തുവന്നതായും അവിടെയുണ്ടായിരുന്നവർ നടിയെ സമാധാനിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതീവ രഹസ്യമായും വിശദമായുമാണ് അന്വേഷണം നടത്തിയത്. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. കൂടുതൽ തെളിവെടുപ്പിനായി രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിച്ചുവരികയാണ്. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചവർക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കമ്മീഷണർ പറഞ്ഞു.

ഉദയംപേരൂർ പോലീസ് ഇൻസ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചി ഡി.സി.പി അശ്വതി ജിജിക്കാണ് അന്വേഷണ മേൽനോട്ട ചുമതല. അതിജീവിതയുടെ വ്യക്തിവിവരങ്ങളോ അവരെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചനകളോ യാതൊരു കാരണവശാലും മാധ്യമങ്ങൾ നൽകരുതെന്ന് കമ്മീഷണർ കർശന നിർദ്ദേശം നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.