HomeKerala'സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം': ഡാറ്റാ...

‘സ്ത്രീകളുടെ വിവരങ്ങൾ ചോർന്നു, മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനൽ കുറ്റം’: ഡാറ്റാ ചോർച്ചയിൽ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല | Data leak controversy

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെയും സർക്കാർ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.(Ramesh Chennithala intensifies allegations over data leak controversy)

സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തിട്ടുള്ള മുഴുവൻ സ്ത്രീകളുടെയും വിവരങ്ങൾ സർക്കാർ ചോർത്തിയെടുത്തതായി ചെന്നിത്തല പറഞ്ഞു. 35 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ കൈകളിൽ എത്തിയാൽ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ നേരത്തെ തന്നെ ചോർത്തിയിരുന്നുവെന്നും, ഇപ്പോൾ ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഒഎസ്‌ഡി ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഒഎസ്‌ഡി എഴുതിയ കത്തുകളും തെളിവായി പുറത്തുവിട്ടു. ഇത്രയധികം മെസേജുകൾ അയക്കാൻ ഐടി വകുപ്പിന് ശേഷിയില്ലാത്തതിനാൽ വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങൾ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിട്ടുനൽകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

WhatsApp Channel Banner

Latest updates

വെമ്പായയത്തെ ബാറിലെ അക്രമം: പൊള്ളലേറ്റയാൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ...

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നവാസ് ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.(Vembayam Bar Attack Victim Nawas...

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി; ഡിഎംകെ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.ആർ. മാർക്കണ്ടേയനെ പോലീസ് അറസ്റ്റ് ചെയ്തു (GR Markendiyan Arrest). ജൂലൈ 18-ന് നടന്ന ഒരു...

3 മാസം ഗർഭിണിയായ യുവതിയും ഭർത്താവും വനത്തിൽ മരിച്ച...

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോർ വനത്തിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആൾവാർ ജില്ലയിലുള്ള പ്യാരി ബാസ് ഷെയ്ഖ്പുർ സ്വദേശിയായ സത്‌വീന്ദർ സിംഗ്, ഭാര്യ യുപി ബിജ്‌നോർ സ്വദേശിനിയായ അമൻദീപ്...

സ്പെയിനിന്റെ വിജയാഘോഷത്തിനിടെ ദാരുണ അപകടം; ജലധാര തകർന്ന് 13-കാരൻ...

സ്‌പെയിൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയതിന്റെ ആഘോഷങ്ങൾക്കിടെ സിദാദ് റോഡ്രിഗോയിൽ (സലമാങ്ക) ദാരുണമായ അപകടം. ആഘോഷത്തിനിടെ ആരാധകർ കയറിനിന്ന ജലധാര തകർന്നു വീണ് 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക്...

‘പാർലമെന്റ് സർക്കാരിന്റെ നോട്ടീസ് ബോർഡല്ല, സംവാദത്തിനുള്ള വേദിയാണ്’: CJP...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ്ജിനെ അതിശക്തമായി അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തെ കടുപ്പമേറിയതും അടിയന്തിരവുമായ ജനകീയ പ്രശ്നങ്ങൾ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...