Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും': വീണാ ജോർജിനെതിരെ...

‘മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും’: വീണാ ജോർജിനെതിരെ KSU | Veena George

🎙️ Latest Podcast

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Protest will continue, KSU against Veena George)

മന്ത്രിയുടെ നിലവിലെ പ്രതികരണങ്ങളിൽ യാതൊരു ആത്മാർത്ഥതയുമില്ല. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജനങ്ങളോട് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം. ഒരു മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം കാണിക്കുന്നതിന് പകരം ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുതെന്ന് അദ്ദേഹം പരിഹസിച്ചു.

സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നു വരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ സന്ദർശന വേളയിൽ കെ എസ് യു കരിങ്കൊടി കാട്ടിയത് വലിയ വിവാദമായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.