HomeKeralaഅയോധ്യ നിധി കൊള്ള രാജ്യത്തെ ഞെട്ടിച്ചു; സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്ത...

അയോധ്യ നിധി കൊള്ള രാജ്യത്തെ ഞെട്ടിച്ചു; സംഭാവന പിരിക്കാൻ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കൾ മറുപടി പറയണം: പ്രിയങ്ക ഗാന്ധി | Priyanka Gandhi Ayodhya temple scam statement

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ ഭണ്ഡാരക്കൊള്ളയിൽ കടുത്ത രാഷ്ട്രീയ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി (Priyanka Gandhi Ayodhya temple scam statement). രാമക്ഷേത്ര സംഭാവനയുടെ പേരിൽ രാജ്യത്ത് നടന്നത് വൻ അഴിമതിയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പാവപ്പെട്ട സ്ത്രീകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ തങ്ങളുടെ പവിത്രമായ സമ്പാദ്യത്തിൽ നിന്നാണ് ക്ഷേത്രത്തിനായി സംഭാവന നൽകിയത്. ഈ പണം വകമാറ്റിയതിനും മോഷ്ടിക്കപ്പെട്ടതിനും സംഭാവന പിരിക്കാൻ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാക്കൾ ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് അവർ വ്യക്തമാക്കി.

ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലെ പവിത്രമായ വികാരമാണ് ശ്രീരാമൻ. അങ്ങനെയുള്ള ക്ഷേത്രത്തിൽ നടന്ന ഈ വലിയ കൊള്ള രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. മോഷണം നടത്തിയവർ വലിയ പാപമാണ് ചെയ്തിരിക്കുന്നത്. താഴെത്തട്ടിലുള്ള ഏതാനും ജീവനക്കാർക്ക് മാത്രമായി ക്ഷേത്രത്തിലെ സിസിടിവി (CCTV) ക്യാമറകൾ ഓഫാക്കി ആയിരക്കണക്കിന് കോടി രൂപയുടെ വഴിപാടുകളിൽ ഇത്രയും വലിയ കൃത്രിമം കാണിക്കാൻ കഴിയുമോ എന്ന് പ്രിയങ്ക ഗാന്ധി സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നിൽ വലിയ ഉന്നതതല ഗൂഢാലോചനയുണ്ട്. അതുകൊണ്ടുതന്നെ സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; പ്രതികളിൽ നിന്ന് 79 ലക്ഷം പിടിച്ചെടുത്തു

അതിനിടെ, കോളിളക്കം സൃഷ്ടിച്ച ക്ഷേത്രക്കൊള്ള കേസിൽ വൻ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വി.എച്ച്.പി (VHP) ഉപാധ്യക്ഷനുമായ ചമ്പത് റായി പദവി രാജിവെച്ചു. ട്രസ്റ്റ് അംഗമായ അനിൽ മിശ്രയും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ചമ്പത് റായിയുടെ അടുത്ത സഹായിയെ പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ തന്നെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ഭണ്ഡാരക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഇതുവരെ 79.85 ലക്ഷം രൂപ എസ്‌.ഐ.ടി പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ നേരിട്ട് പങ്കാളികളായ എട്ട് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാമശങ്കർ യാദവ് എന്ന ടിന്നു യാദവ്, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കർ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് നിലവിൽ പോലീസിന്റെ പിടിയിലായ പ്രതികൾ. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ അഴിമതിയുടെ കൂടുതൽ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Story Summary: Congress MP Priyanka Gandhi hit out at political leaders who called for Ayodhya Ram Temple donations, demanding accountability for the massive scam. Following the outbreak of the temple donation theft case, Trust General Secretary Champat Rai and member Anil Mishra resigned, while the SIT recovered ₹79.85 lakh from the 8 remanded accused.

WhatsApp Channel Banner

Latest updates

ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു;...

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിനെ പാലിൽ ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം, വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Wife kills husband with snakebite). ഉത്തർപ്രദേശിലെ മീററ്റിലുള്ള (Meerut)...

നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ അന്തരിച്ചു |...

ബംഗളൂരു: പ്രശസ്ത ചലച്ചിത്ര നടി ശാന്തികൃഷ്ണയുടെ അമ്മ ശാരദ കൃഷ്ണൻ (91) അന്തരിച്ചു (Actress shanthi krishna mother passed away). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു...

യുട്യൂബർ ‘ചെകുത്താൻ’ എന്ന അജു അലക്സിന് മർദനം; മോഹൻലാൽ...

കളമശേരി: സാമൂഹികമാധ്യമങ്ങളിൽ ‘ചെകുത്താൻ’ എന്ന പേരിൽ അറിയപ്പെടുന്ന വിവാദ യുട്യൂബർ പത്തനംതിട്ട തിരുവല്ല മഠത്തിൽ വീട്ടിൽ അജു അലക്സിന്‌ (44) നേരെ മർദനം (Youtuber chekuthan aju alex). അടിയന്തരമായി എറണാകുളം ഗവ....

ചാലിയാർ മോഡലിൽ കേരളത്തിന്റെ ജൈവവൈവിധ്യം: നഷ്ടപ്പെട്ടുവരുന്ന ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ...

അൻവർ ഷരിഫ് ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River...

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...