തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, കേരളത്തിലെ നാലു ലക്ഷത്തോളം പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേരിട്ട് സംവദിക്കും. വൈകിട്ട് 4.30-ന് ‘ഓഡിയോ ബ്രിഡ്ജ്’ സാങ്കേതികവിദ്യയിലൂടെയാണ് ഈ കൂറ്റൻ സമ്പർക്ക പരിപാടി നടക്കുക. നരേന്ദ്ര മോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.(PM Modi to interact with 4 lakh people in Kerala today, Discussions via ‘audio bridge’)
വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. യുവാക്കളും വിദ്യാർത്ഥികളും, വനിതാ പ്രതിനിധികൾ, കർഷകർ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവർ എന്നിവരാണ് ഇത്.
പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭൻ പരിഭാഷകനായി ഉണ്ടാകും. വികസിത കേരളത്തിനായുള്ള ജനങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാനുള്ള അപൂർവ്വ അവസരമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ പരിപാടിയിൽ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

