പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും പ്രധാനമന്ത്രിയെപ്പോലൊരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.(People are with Rahul Mamkootathil, Rahul Easwar against the Prime Minister)
പാലക്കാട് നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യം വെച്ച് പ്രധാനമന്ത്രി സംസാരിച്ചത്. എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പറഞ്ഞു. ഇത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ രാഷ്ട്രീയ നാടകമാണെന്ന് രാഹുൽ ഈശ്വർ പരിഹസിച്ചു. രാഷ്ട്രീയത്തിനതീതമായി പാലക്കാട്ടെയും കേരളത്തിലെയും സാധാരണ ജനങ്ങൾ രാഹുലിനൊപ്പമാണ്. ഇത്തരം പ്രയോഗങ്ങൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയെപ്പോലൊരാൾ ഉപയോഗിക്കരുതെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
കുറിപ്പിൻ്റെ പൂർണ്ണരൂപം
രാഹുലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദിജി — ആദരണീയനായ PM മോദിജി ഇത്തരം വാദങ്ങൾ അങ്ങേക്ക് ക്ഷീണവും, പ്രധാനമന്ത്രി പദത്തിന്റെ വില കുറക്കുന്നതുമാണ്.
താഴെ കോടതി മുതൽ സുപ്രീം കോടതി വരെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധിയാണ് നൽകിയത്. രാഷ്ട്രീയത്തിനതീതമായി സാധാരണ പാലക്കാടിന്റെ, കേരളത്തിന്റെ ജനങ്ങൾ രാഹുലിനൊപ്പം ആണ്. (രാഷ്ട്രീയം കൊണ്ടല്ല, അനീതി നേരിട്ട് ചവിട്ടിതാഴ്ത്തപ്പെട്ടവനായത് കൊണ്ട്). ദയവായി ഈ “അന്തം കമ്മി ഫെമിനാസി ‘സ്ത്രീപക്ഷ നാടക’ വാദങ്ങൾ” താങ്കളെ പോലെ ഭാരതത്തിന്റെ പ്രധാനമന്ത്രി ഉപയോഗിക്കരുതെ

