HomeKeralaപാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കോടതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി...

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: ശനിയാഴ്ചയ്ക്കകം പൂർത്തിയാക്കാൻ കോടതി; ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി | Pariyathukavu Land Dispute

കൊച്ചി: എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ കർശന നിർദേശങ്ങളുമായി കോടതി (Pariyathukavu Land Dispute). വരും ശനിയാഴ്ചയ്ക്കുള്ളിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാക്കി കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം. ഒപ്പം, ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കാൻ ആലുവ റൂറൽ പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം, പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയോടാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ മൂന്ന് ദിവസത്തിനകം ഡിജിപിയുടെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. പോലീസ് നടപടികളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം (മെയ് 20) രാവിലെയാണ് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അധികൃതർ കുടിയൊഴിപ്പിക്കലിനായി എത്തിയത്. അഡ്വക്കേറ്റ് കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചതോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി. ജനകീയ പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെടുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ലാത്തിച്ചാർജ് ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രതിഷേധക്കാർ ആരോപിച്ചു.

മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ജനകീയ പ്രതിരോധത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. എന്നാൽ ഇത്തവണ ഒഴിഞ്ഞുപോകാൻ കർശന നിലപാടിലാണ് അധികൃതർ. അതിനിടെ, കുടിയൊഴിപ്പിക്കൽ തടസ്സപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്ത കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ തടിയിട്ടപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

Story Summary: The Perumbavoor Munsiff Court has ordered authorities to complete the eviction drive at Pariyanthukavu SC colony by Saturday under police protection. Following violent protests and alleged police baton-charge during the drive, Home Minister Ramesh Chennithala has sought an immediate report from the Home Secretary.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയരുന്നു: പവന് ഇന്ന് 1,680 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് 1,680 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,07,440 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയർന്നത്. ഇതോടെ...

കർണാടകയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ...

മൈസൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഹുൻസൂരിൽ ഗൃഹനാഥൻ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി (Karnataka Family Suicide Case). ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് ദാരുണ സംഭവം നടന്നത്....

‘എല്ലാ വാർത്തകളും തെറ്റ്, പത്രം അച്ചടിക്കാൻ വൈകിയത് സാങ്കേതിക...

തിരുവനന്തപുരം: സി പി എം മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് എം. സ്വരാജ്. പത്രത്തിൽ ഒരു തരത്തിലുള്ള ലേഖന വിവാദവും നിലനിൽക്കുന്നില്ലെന്നും, മാധ്യമങ്ങളിൽ വരുന്നത് വാസ്തവവിരുദ്ധമായ വിവരങ്ങളാണെന്നും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

MLAയ്ക്ക് മന്ത്രിസ്ഥാന വാഗ്ദാനവുമായി 3 കോടിയുടെ തട്ടിപ്പ് കോൾ:...

കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണന് പണം നൽകിയാൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത വ്യാജ കോൾ കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ സിം കാർഡിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ തനിക്ക് തട്ടിപ്പിൽ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...