HomeKerala"രാഹുൽ ഗാന്ധി ബിജെപിയുടെ സഹായിയായി മാറുന്നു, നിപയെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല":...

“രാഹുൽ ഗാന്ധി ബിജെപിയുടെ സഹായിയായി മാറുന്നു, നിപയെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ല”: കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ | Pinarayi Vijayan Kozhikode press meet

കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സംസ്ഥാനത്തെ യുഡിഎഫ് (UDF) സർക്കാരിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Kozhikode press meet). രാഹുൽ ഗാന്ധിയുടെ സമീപനങ്ങളും പ്രവൃത്തികളും പലപ്പോഴും കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിന് സഹായകരമായി മാറുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ മുന്നണി യോഗത്തിൽ തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന രീതിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, കൈകൊടുക്കുന്നതോ വണങ്ങുന്നതോ ആണ് പതിവ്. എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന മറ്റൊരു ഫോട്ടോ ഞാൻ കണ്ടു. അതിൽ എനിക്ക് യാതൊരു ആക്ഷേപവുമില്ല. പക്ഷേ, അത് മറ്റൊരു രീതിയിലുള്ള ചിത്രീകരണമാണ്. രാഹുൽ ഗാന്ധി ഇന്ത്യ (INDIA) വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്,” പിണറായി വിജയൻ പരിഹസിച്ചു.

ഇന്ത്യ സഖ്യത്തിനുള്ളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ കോൺഗ്രസ് ഇതര കക്ഷി നേതാക്കൾ യോഗത്തിൽ തന്നെ പരസ്യമായി ശബ്ദമുയർത്തിയ സാഹചര്യം ഇന്നൊക്കെയുണ്ട്. ഡിഎംകെ എവിടെ നിൽക്കുന്നു എന്ന് നമ്മൾ കാണുന്നതാണ്. ഇതിനെല്ലാം കാരണം കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും തെറ്റായ സമീപനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിപയെ സർക്കാർ ഗൗരവത്തിൽ കാണുന്നില്ല”
സംസ്ഥാനത്ത് വീണ്ടും പടരുന്ന നിപാ ഭീതിയെ യുഡിഎഫ് സർക്കാരും ആരോഗ്യവകുപ്പും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. “കേരളത്തിൽ അടുത്തിടെയുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കൽ ബിരുദധാരികൾ ആയിരുന്നില്ല. പക്ഷേ, മുൻപ് കടുത്ത നിപാ ബാധയുണ്ടായ ഘട്ടങ്ങളിലെല്ലാം അവർ എങ്ങനെയാണ് അതിനെ നേരിട്ടതെന്നും സർക്കാർ സംവിധാനങ്ങളെ എങ്ങനെ സജ്ജമാക്കിയെന്നും ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ നിലവിലെ ആരോഗ്യമന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിക്കുകയോ നേരിട്ട് ഇടപെടുകയോ ചെയ്തിട്ടില്ല. മന്ത്രി നേരിട്ടെത്തുന്നത് വലിയ രീതിയിലുള്ള പ്രതിരോധ ഇടപെടലുകൾക്ക് കാരണമാകും. ഈ വിഷയത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ പുലർത്തണം,” അദ്ദേഹം ആവശ്യപ്പെട്ടു.

‘കെ.ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ടുപിടിക്കും പോലെ’
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനായ കെ.ബി പ്രദീപിനെ ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ച സർക്കാർ നടപടിയെ ‘കള്ളന് ചൂട്ടുപിടിക്കൽ’ എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്.

“സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഓരോ വകുപ്പിലും മന്ത്രിമാരെ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമനം താൻ അറിഞ്ഞില്ലെന്നാണ് ദേവസ്വം മന്ത്രി തന്നെ വിചിത്രമായി പരസ്യ പ്രതികരണം നടത്തുന്നത്. ഒരു പ്രതിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റിനെ തന്നെയാണ് ദേവസ്വത്തിന് വേണ്ടി ഇവിടെ നിയമിച്ചിരിക്കുന്നത്. നാട്ടിൽ വക്കീൽമാർക്കൊന്നും ക്ഷാമമില്ല. ഈ അഡ്വക്കേറ്റിന്റെ കേമത്തം ദേവസ്വത്തിന് ആവശ്യമില്ല. ചിലപ്പോൾ ഇതൊക്കെ വിസ്മയങ്ങളുടെ ഭാഗമായിരിക്കാം. സർക്കാർ ഈ തെറ്റായ നടപടി ഉടനടി തിരുത്തണം,” പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Story Summary: Leader of the Opposition Pinarayi Vijayan heavily criticized Congress leader Rahul Gandhi and the UDF government during a press conference in Kozhikode. He alleged that Rahul Gandhi’s actions and lack of consensus are inadvertently helping the BJP, pointing to dissent from regional allies like Akhilesh Yadav and Tejashwi Yadav within the INDIA bloc. Vijayan also slammed the government for its poor handling of the Nipah situation, noting the Health Minister’s absence in Kozhikode, and termed the controversial appointment of Adv. K.B. Pradeep as Special Government Pleader a “strange move”.

WhatsApp Channel Banner

Latest updates

ഒരു ചെവി മുറിച്ചപ്പോൾ പൊട്ടിപ്പുറപ്പെട്ടത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം;...

ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന "ജെങ്കിൻസിന്റെ ചെവിയുടെ യുദ്ധം" (The War...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാനത്തെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ആറ്റുകാൽ...

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു....

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കാജനകം; ഹൈക്കോടതി ജഡ്ജിമാർ നേരിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ...

ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി...

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് (Facial recognition system delhi police). പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും കടന്നുകൂടുന്നത് തടയാനായി ഡൽഹി പോലീസ് നാല്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....