Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'വിധി റദ്ദാക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല': തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരായ...

‘വിധി റദ്ദാക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല’: തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിനെതിരായ ഉത്തരവ് | Antony Raju

🎙️ Latest Podcast

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കാനാവില്ലെന്നുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള വിശദമായ ഉത്തരവിലാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്.(No extraordinary circumstances exist to cancel the verdict, Order against Antony Raju)

വിധി റദ്ദാക്കണമെങ്കിലുള്ള അസാധാരണമായ സാഹചര്യങ്ങൾ ഈ കേസിൽ ഇല്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ആന്റണി രാജുവിന്റെ എം.എൽ.എ കാലാവധി തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതിനാൽ വീണ്ടും മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

കുറ്റം നടന്ന സമയത്ത് ആന്റണി രാജു ഒരു അഭിഭാഷകൻ മാത്രമായിരുന്നു. ജനപ്രതിനിധികളുടെ ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ ഈ കേസിന് നേരിട്ട് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.