Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaകടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം...

കടയ്ക്കലിൽ ഒൻപതാം ക്ലാസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം, അന്വേഷണം ആരംഭിച്ചു | Dead

🎙️ Latest Podcast

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. 14 വയസ്സുകാരിയെയാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Ninth grader found dead inside house, Family in shock)

ഇന്നലെ രാവിലെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു പെൺകുട്ടി. ഉച്ചയ്ക്ക് 12 മണിയോടെ ഭക്ഷണത്തിനായി വിളിക്കാൻ ചെന്ന മാതാവിന്റെ അമ്മയാണ് കുട്ടിയെ മുറിക്കുള്ളിൽ നിലത്ത് കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഹോദരനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. സംഭവത്തിൽ കടയ്ക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.