HomeKeralaകായംകുളത്ത് നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം, കേസെടുത്തു |...

കായംകുളത്ത് നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം, കേസെടുത്തു | Newborn baby

ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged )

ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ തീയതി ആയില്ലല്ലോ എന്ന് പറഞ്ഞ് മരുന്ന് നൽകി തിരിച്ചയച്ചു. പിന്നീട് നിർബന്ധപൂർവ്വം വാർഡിൽ അഡ്മിറ്റ് ചെയ്തപ്പോഴും കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കുടുംബം പറയുന്നു.

വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് യുവതിയെ സിസേറിയന് വിധേയയാക്കിയത്. കുട്ടി ജനിച്ച ശേഷം ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും പറഞ്ഞ് വണ്ടാനത്തേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിലെത്തും മുൻപേ കുഞ്ഞ് മരിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Clickable Info Box

Latest updates

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...