Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaകേന്ദ്ര ബജറ്റിലെ 'അവഗണന': കേരളത്തിൽ ഇന്ന് CPIM കരിദിനം ആചരിക്കും |...

കേന്ദ്ര ബജറ്റിലെ ‘അവഗണന’: കേരളത്തിൽ ഇന്ന് CPIM കരിദിനം ആചരിക്കും | CPIM

🎙️ Latest Podcast

തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.(Neglect in the Union Budget, CPIM to observe Black Day in Kerala today)

സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തും. പ്രാദേശിക തലങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധ പ്രകടനങ്ങൾ നടത്തും.

കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന രീതിയിലുള്ള സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സി.പി.ഐ.എം നേതൃത്വം കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ ബേബി, എം.വി ഗോവിന്ദൻ എന്നിവർ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തെ വിമർശിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.