Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU നേതാക്കൾക്ക് ജാമ്യം ലഭിച്ചു...

മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസ്: KSU നേതാക്കൾക്ക് ജാമ്യം ലഭിച്ചു | Veena George

🎙️ Latest Podcast

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack case, KSU leaders granted bail)

പ്രോസിക്യൂഷൻ വാദം തെളിയിക്കാൻ ആവശ്യമായ ദൃശ്യങ്ങൾ ഹാജരാക്കാൻ പോലീസിന് കഴിയാഞ്ഞത് പ്രതികൾക്ക് അനുകൂലമായി. ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്നു മന്ത്രി.

ഈ സമയത്താണ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.