HomeKeralaലഹരിവേട്ട: തലശ്ശേരി കൊളശ്ശേരിയിൽ 4.19 ഗ്രാം MDMA-യുമായി മൂന്ന് യുവാക്കൾ പിടിയിൽ...

ലഹരിവേട്ട: തലശ്ശേരി കൊളശ്ശേരിയിൽ 4.19 ഗ്രാം MDMA-യുമായി മൂന്ന് യുവാക്കൾ പിടിയിൽ | Thalassery mdma arrest kolassery

കണ്ണൂർ: തലശ്ശേരി കൊളശ്ശേരിയിൽ വൻ ലഹരിവേട്ട. 4.19 ഗ്രാം എം.ഡി.എം.എ (MDMA) യുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു (Thalassery mdma arrest kolassery). പന്ന്യന്നൂർ സ്വദേശി മുഹമ്മദ് റഫ്നാസ്, പുന്നോൽ സ്വദേശി മുസ്തഫിൻ വി.പി, ചമ്പാട് സ്വദേശി മുഹമ്മദ് ഷദാബ് റോഷൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘവും തലശ്ശേരി പൊലീസും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.

പൊലീസ് സംഘത്തെ കണ്ടതോടെ അമിതവേഗത്തിൽ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്ന് സാഹസികമായി വളഞ്ഞുവെച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് 4.19 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായ മുഹമ്മദ് റഫ്നാസ് മുൻപും എം.ഡി.എം.എ കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. രാത്രികാല വാഹന പരിശോധനകളും നിരീക്ഷണവും നഗരത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Story Summary: Thalassery police and the DANSAF team arrested three youths—Muhammed Rafnas, Musthafin V.P., and Muhammed Shadab Roshan—with 4.19 grams of MDMA during a vehicle check under ‘Operation Toofan’ at Kolassery in Kannur.

WhatsApp Channel Banner

Latest updates

ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ കോക്കെയ്ൻ ഉപയോഗിച്ചതിന്...

സിഡ്‌നി: 2026 ലോകകപ്പിൽ ഓസ്‌ട്രേലിയക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത 22-കാരനായ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ വോൾപാറ്റോ (Cristian volpato drug driving sydney) മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസിന്റെ പിടിയിലായി. സിഡ്‌നിയിലെ ആൻസാക് പാലത്തിൽ...

ആലപ്പുഴയിൽ ക്വട്ടേഷൻ ആക്രമണം: 24-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി...

ആലപ്പുഴ: വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി (Alappuzha youth murder aryad). ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു - 24) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഗുണ്ടാ...

നീറ്റ് വിവാദം: എന്‍.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ...

ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ...

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു;...

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു (Ravneet singh bittu resigns). ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി...

ഒരു ചെവി മുറിച്ചപ്പോൾ പൊട്ടിപ്പുറപ്പെട്ടത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം;...

ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന "ജെങ്കിൻസിന്റെ ചെവിയുടെ യുദ്ധം" (The War...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....