കാസർഗോഡ്: നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന 1200 ലിറ്റർ സ്പിരിറ്റാണ് നീലേശ്വരം പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. (Massive spirit hunt in Kasaragod, two accused who smuggled 1200 liters of spirit arrested)
തൃശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ്, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്. വൻ സ്പിരിറ്റ് ശേഖരമാണ് കണ്ടെത്തിയത്. സംഭവം പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

