Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്; മട്ടന്നൂരിൽ 192 കുപ്പി മാഹി മദ്യവുമായി ഒരാൾ...

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്; മട്ടന്നൂരിൽ 192 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ | Mahe Liquor Seized

🎙️ Latest Podcast

മട്ടന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ വൻ മദ്യവേട്ട (Mahe Liquor Seized). ചാവശ്ശേരി പറമ്പിൽ നടത്തിയ പരിശോധനയിൽ 192 കുപ്പി മാഹി മദ്യവുമായി സ്വദേശിയായ കെ.പി. മണി എന്ന അയ്യപ്പൻ മണിയെ (48) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി കുന്നുമ്മൽ കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മാഹി മദ്യം വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് എക്സൈസ് പരിശോധന കർശനമാക്കിയത്. പിടികൂടിയ പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ പിലാട്ട്, പ്രിവന്റീവ് ഓഫിസർ വി.എൻ. സതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.