Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKerala'LDFനും UDFനും ഇക്കാര്യത്തിൽ ഒരേ നിലപാട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു': ബാറുകളുടെ...

‘LDFനും UDFനും ഇക്കാര്യത്തിൽ ഒരേ നിലപാട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബാറുകളുടെ സമയ മാറ്റത്തെ കുറിച്ച് മന്ത്രി MB രാജേഷ് | Bars

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച തീരുമാനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി എം.ബി. രാജേഷ്. സമയമാറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.(LDF and UDF have the same stand, Minister MB Rajesh on changing the timings of bars)

നിലപാട് പരസ്യമായി പറയാനുള്ള ആർജ്ജവം പ്രതിപക്ഷം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാറുകളുടെ സമയം ദീർഘിപ്പിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണ്. നേരത്തെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ചിരുന്ന രാവിലെ 10 മുതൽ രാത്രി 12 വരെ എന്ന സമയക്രമം എല്ലാ ബാറുകൾക്കും ബാധകമാക്കി ഏകീകരിക്കുകയാണ് ചെയ്തത്.

ബാർ സമയം ഏകീകരിക്കുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ നിലപാടായിരുന്നു. ഈ മാറ്റത്തെ അനുകൂലിക്കുന്നതായി പ്രതിപക്ഷം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് മറിച്ച് പറയുന്നത് മാന്യതയല്ല എന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.