HomeKeralaകെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വസീഫിനെതിരെ വ്യാജ പ്രചരണം; ശക്തമായ...

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ വസീഫിനെതിരെ വ്യാജ പ്രചരണം; ശക്തമായ പ്രതിഷേധവുമായി DYFI | KSRTC Bus Window Broken Controversy

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താത്തതിനെ തുടർന്ന് പ്രകോപിതയായി കെഎസ്ആർടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഭാര്യയാണെന്ന തരത്തിൽ നടക്കുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്ത് (KSRTC Bus Window Broken Controversy). യുഡിഎഫ്-ബിജെപി അനുുകൂല സൈബർ ഹാൻഡിലുകളാണ് ഇതിന് പിന്നിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് അപകീർത്തികരമായ പ്രചരണം നടത്തുന്നതെന്ന് വസീഫ് വ്യക്തമാക്കി. സംഭവത്തിൽ വ്യാപകമായി നടക്കുന്ന നുണപ്രചരണങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രമുഖ മാധ്യമങ്ങളുടെ പേരിൽ വ്യാജ വാർത്താ കാർഡുകൾ എഡിറ്റ് ചെയ്ത് നിർമ്മിച്ച് കോൺഗ്രസ്, ലീഗ്, ബിജെപി അനുയായികൾ ബോധപൂർവ്വം രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് ഡിവൈഎഫ്ഐ നേതൃത്വം ആരോപിച്ചു. ഒരു പ്രമുഖ വാർത്താ ചാനലിന്റെ ലോഗോ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ കാർഡ് മഹിളാ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കേരളത്തിൽ കുറച്ചുകാലമായി ഇടതുപക്ഷ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും മോശമായ രീതിയിൽ ആക്ഷേപിക്കാൻ വലതുപക്ഷ സൈബർ കൂട്ടായ്മകൾ ശ്രമിക്കുകയാണെന്നും ഇത്തരം അധമ രാഷ്ട്രീയ നീക്കങ്ങൾക്ക് മുന്നിൽ ഭയപ്പെടാതെ പോരാട്ടം തുടരുമെന്നും വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.

Summary: DYFI State President V. Vaseef has strongly condemned the ongoing online smear campaign falsely identifying the woman who smashed a KSRTC premium bus window in Kozhikode as his wife. Dismissing the viral posts as completely fabricated, Vaseef alleged that Congress, IUML, and BJP cyber handles are deliberately circulating fake media cards to target Left leaders and their families. While announcing strict legal action against those amplifying the false allegations, the DYFI leadership slammed the political opposition for resorting to targeted character assassination.

 

WhatsApp Channel Banner

Latest updates

‘അമ്മ മന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ ക്രൂരമായി മർദിച്ച്...

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി (Thrissur Attempt...

‘അവാർഡ് പ്രഖ്യാപനം പോലും അറിഞ്ഞില്ല’; ദേശീയ പുരസ്കാര നേട്ടത്തിൽ...

കൊച്ചി: മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വിവരം സുഹൃത്തിന്റെ ഫോൺവിളിയിലൂടെയാണ് അറിഞ്ഞതെന്ന് ഗായിക വൈക്കം വിജയലക്ഷ്മി (Vaikom Vijayalakshmi). അവാർഡ് പ്രഖ്യാപനം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ നേട്ടം...

ഫിഫ ലോകകപ്പ് ഫൈനൽ: ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 20-ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു (V Sivankutty). അർജന്റീനയും സ്പെയിനും തമ്മിലുള്ള...

കോഴിക്കോട്ട് വീണ്ടും സ്‌കൂൾ ബസ് അപകടം; യാത്രയ്ക്കിടെ ബസിൽ...

കോഴിക്കോട്: സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങൾ തുടർച്ചയാവുന്നു. കോഴിക്കോട് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് (Kozhikode School Bus Accident) സ്കൂളിലെ 13 വയസുകാരിയായ വിദ്യാർത്ഥിനിയാണ് സ്കൂൾ ബസിൽ നിന്ന് റോഡിലേക്ക്...

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;...

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE Class 10 Results) പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡിജിലോക്കർ മുഖേന ഫലം പരിശോധിക്കാനാകും. കൂടാതെ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...