തിരുവനന്തപുരം: പുതിയ മന്ത്രിസഭയിലേക്ക് പരിഗണിക്കുകയാണെങ്കിൽ ആ പദവി സ്വീകരിക്കാൻ തയ്യാറാണെന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. എന്നാൽ യുഡിഎഫിൽ നിന്ന് ആരും ഇതുവരെ ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ആരോടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും പദവികൾ ലഭിച്ചത് ആവശ്യപ്പെട്ടിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (G Sudhakaran Ministerial Berth Statement)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. വെള്ളാപ്പള്ളിയെ കണ്ടതിൽ ഔദ്യോഗികമായി ആരും തന്നെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് വ്യക്തിപരമായ ശത്രുതയുള്ള ആരെങ്കിലും വല്ലതും പറഞ്ഞിട്ടുണ്ടാകാമെന്നും ജി. സുധാകരൻ പറഞ്ഞു. കേരളത്തിലെ പ്രബലമായ ഒരു സമുദായ സംഘടനയുടെ സെക്രട്ടറിയെ കാണുന്നതിൽ യാതൊരു തെറ്റുമില്ല. നിലവിൽ സിപിഐഎം ജില്ലാ കമ്മിറ്റികളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ ആളുകളുടെ മനസ്സിലുള്ള കാര്യങ്ങൾ പുറത്തുവരുന്നതാണെന്നും, താൻ എപ്പോഴും കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന വ്യക്തിയാണെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Summary: Veteran politician G. Sudhakaran stated that he is willing to accept a ministerial berth if considered for the upcoming cabinet, though no one from the UDF has approached him yet. He emphasized that he has never demanded any positions in his career, as his previous ministerial roles were also not self-requested. Addressing criticisms regarding his recent meeting with SNDP General Secretary Vellappally Natesan, Sudhakaran dismissed them as personal grievances from critics, asserting there is nothing wrong in meeting a prominent community leader.

