Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaBJPയിലും 'വിസ്മയങ്ങൾ: KPCC അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ സഹോദരൻ BJPയിൽ | Sunny...

BJPയിലും ‘വിസ്മയങ്ങൾ: KPCC അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ സഹോദരൻ BJPയിൽ | Sunny Joseph

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെ കണ്ണൂരിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി കെപിസിസി അധ്യക്ഷനും പേരാവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേർന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഷാജി പങ്കെടുത്തു.(KPCC president Sunny Joseph’s brother joins BJP)

അഴീക്കോട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങിൽ വെച്ച് സദാനന്ദ് ഷെട്ട് താനേവാദ് എംപിയിൽ നിന്ന് ഷാജി ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. അഴീക്കോട് മണ്ഡലത്തിലെ ബിജെപിയുടെ വിവിധ പ്രചാരണ പ്രവർത്തനങ്ങളിൽ ഷാജി ഇതിനകം തന്നെ സജീവമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ കെപിസിസി അധ്യക്ഷന്റെ കുടുംബാംഗം തന്നെ പാർട്ടി വിടുന്നത് കോൺഗ്രസിന് വലിയ രാഷ്ട്രീയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പേരാവൂർ മണ്ഡലത്തിൽ കെ. സുധാകരൻ അനുകൂലികളുടെ പ്രതിഷേധം നേരിടുകയാണ് സണ്ണി ജോസഫ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.