Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKerala'ഒറ്റപ്പാലത്ത് നിലംതൊടാൻ അനുവദിക്കില്ല': PK ശശിയെ വെല്ലുവിളിച്ച് A വിജയരാഘവൻ |...

‘ഒറ്റപ്പാലത്ത് നിലംതൊടാൻ അനുവദിക്കില്ല’: PK ശശിയെ വെല്ലുവിളിച്ച് A വിജയരാഘവൻ | PK Sasi

🎙️ Latest Podcast

പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.(A Vijayaraghavan challenges PK Sasi on contesting in Ottapalam)

കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും നേരിടാൻ പാർട്ടി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.  പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പി.കെ. ശശി ഉന്നയിച്ച ‘സ്പിരിറ്റ് കച്ചവടക്കാരൻ’ എന്ന പരാമർശമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ ശശി പുറത്തുവിടട്ടെയെന്ന് ജില്ലാ നേതൃത്വം വെല്ലുവിളിച്ചു. മണ്ണാർക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ഷൊർണൂർ, ചിറ്റൂർ മണ്ഡലങ്ങളിൽ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് സ്വാധീനമുണ്ടെന്നത് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.