HomeKeralaകൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ |...

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ | Kollam Shibu murder workshop owner stabbed

കൊല്ലം: പടിഞ്ഞാറെക്കല്ലടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഇരുചക്രവാഹന വർക്ക്ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി (Kollam Shibu murder workshop owner stabbed). കാരാളിമുക്ക് വലിയവിളയിൽ വീട്ടിൽ ഷിബു (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പട്ടകടവ് പ്ലാവിള ചെരുവിൽ ഉന്മേഷിനെ (50) ശാസ്താംകോട്ട പോലീസ് അതിവേഗം പിടികൂടി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പടിഞ്ഞാറെക്കല്ലട പട്ടകടവ് കുരിശടിക്ക് സമീപമുള്ള ഉന്മേഷിന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യലഹരിയിൽ ഇരുവരും തമ്മിൽ ഉണ്ടായ നിസ്സാര വാക്കുതർക്കം പിന്നീട് കടുത്ത കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ഉന്മേഷ് വീട്ടിലിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ഷിബുവിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു.

കുത്തേറ്റു വീണ ഷിബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കാരാളിമുക്കിന് സമീപം മാമ്പുഴ ജങ്ഷനിൽ സ്വന്തമായി ടൂവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ഷിബു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അറസ്റ്റിലായ പ്രതി ഉന്മേഷിനെ ശാസ്താംകോട്ട പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary: Shibu (46), a two-wheeler workshop owner, was stabbed to death by his acquaintance Unmesh (50) during a drunken brawl at the latter’s residence in Pattakadavu, Kollam on Tuesday evening. Shibu was rushed to the Sasthamcotta Taluk Hospital but succumbed to his chest injuries. Sasthamcotta police registered a case, arrested Unmesh, and produced him before the court, which remanded him into judicial custody.

WhatsApp Channel Banner

Latest updates

വെമ്പായത്തെ ബാറിലെ അക്രമം: പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി...

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.(Vembayam Bar Petrol Attack Key...

നീലേശ്വരത്ത് കുട്ടികളടക്കം 5 പേർക്ക് ഷിഗെല്ല രോഗബാധ തന്നെയെന്ന്...

കാസർഗോഡ്: നീലേശ്വരത്ത് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു.(Shigella Infection Confirmed In Five People In Kasaragod) ഇതിന്റെ...

‘തൃശൂർ BJP ഓഫീസിൽ 17 ചാക്കുകളിലായി 25 കോടിയെത്തി’:...

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് സംഘടനാ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശരദ് പവാറും...

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ എം.പിമാർ കടുത്ത പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. എൻ.സി.പി (എസ്.പി) അധ്യക്ഷൻ...

ഹാൻഡിലെന്ന് കരുതി പിടിച്ചത് വിമാനത്തിൻ്റെ എമർജൻസി ഡോറിൽ: വ്യവസായിയുടെ...

സൂറത്ത്: വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ അടിയന്തിര വാതിൽ തുറന്ന വ്യവസായി അറസ്റ്റിൽ. സൂറത്തിൽ നിന്ന് ഗോവയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്....

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...