കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിനെതിരെ റിപ്പോർട്ടർ ടിവി മനഃപൂർവം വ്യാജവാർത്തകൾ ചമയ്ക്കുന്നുവെന്ന് ആരോപിച്ച് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് രംഗത്ത് (Kitex Defamation Case). അമേരിക്കയിലേക്ക് ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ കയറ്റി അയച്ചെന്നും ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നുമുള്ള ചാനലിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ സംരംഭങ്ങളെ തകർക്കാൻ ആൻ്റോ അഗസ്റ്റിൻ എന്ന വ്യക്തി ചാനൽ ദുരുപയോഗം ചെയ്യുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടർ ചാനൽ എം.ഡി ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്ക് 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ആൻ്റോ അഗസ്റ്റിന്റെ പശ്ചാത്തലം ക്രിമിനൽ കേസുകളുടേതാണെന്നും, മുട്ടിൽ മരംമുറി കേസിൽ ഉൾപ്പെട്ടവർ മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ബ്ലാക്ക് മെയിലിംഗ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
Summary
Kitex MD Sabu M. Jacob has slammed Reporter TV for allegedly spreading fake news about organic product exports and GST evasion, filing a ₹250 crore defamation suit. He accused the channel’s MD, Anto Augustine, of using the media platform to target businesses and claimed the channel is operating without a proper license.

