Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും, BJPക്ക് മുൻപ് രാമരാജ്യം എന്ന് പറഞ്ഞത്...

‘ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും, BJPക്ക് മുൻപ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസ് ആണ്’: മന്ത്രി P രാജീവ് | LDF

🎙️ Latest Podcast

കൊച്ചി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറടക്കം അസാധാരണമെന്ന് മന്ത്രി പി. രാജീവ്. കരാറിലെ അസാധാരണത്വങ്ങൾ രാജ്യം അറിയേണ്ടതുണ്ടെന്നും സർക്കാർ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.(Kerala will collapse if LDF does not continue, says Minister P Rajeev)

ഇന്ത്യ -യു എസ് ഉടമ്പടിയുടെ മുഴുവൻ വ്യവസ്ഥകളും കേന്ദ്രസർക്കാർ പാർലമെന്റിന് മുന്നിൽ വെക്കണം. കവി സച്ചിദാനന്ദന്റെ വിമർശനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് ഉൾക്കൊള്ളേണ്ട കാര്യങ്ങൾ പാർട്ടി പരിശോധിക്കും. എന്നാൽ ഭരണത്തുടർച്ച വേണ്ട എന്ന് പറയുന്നവർ ബിജെപിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള വാതിൽ തുറക്കുകയാണ് ചെയ്യുന്നത്. ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരുമെന്നും, നവയുഗത്തിലേക്കല്ല, പകരം അരാജകമായ പ്രാകൃത നിലയിലേക്ക് പോകുമെന്നും മന്ത്രി പ്രതികരിച്ചു.

ബിജെപിക്ക് മുമ്പ് ‘രാമരാജ്യം’ എന്ന് പറഞ്ഞത് കോൺഗ്രസ് ആണ്. കോൺഗ്രസ് തോറ്റാൽ അവർ ബിജെപിയായി മാറുമെന്ന ആശങ്കയാണ് ഉള്ളതെന്ന് പറയുന്നു, അവർ ജയിക്കുന്ന പക്ഷം ഭരണം തന്നെ ബി ജെ പിയിലേക്ക് മാറുമെന്നും മന്ത്രി വിമർശിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.