Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaസ്വർണ്ണവിലയിൽ നേരിയ ഇടിവ്: 'ലക്ഷ'ത്തിൽ നിന്നും താഴേയ്ക്കില്ല | Gold price

സ്വർണ്ണവിലയിൽ നേരിയ ഇടിവ്: ‘ലക്ഷ’ത്തിൽ നിന്നും താഴേയ്ക്കില്ല | Gold price

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,960 രൂപയിലേക്ക് താഴ്ന്നു.(Kerala Gold price lowered, know about today’s rate)

ഇന്നലെ വൈകുന്നേരവും സ്വർണ്ണവിലയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡായ 1,31,160 രൂപയിൽ നിന്നും ഏകദേശം 12,000 രൂപയിലധികം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വില കൂടുമെന്ന് കരുതിയിരുന്നെങ്കിലും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ഡോളറിന്റെ മൂല്യം ഉയരാൻ കാരണമായി. ഇതാണ് സ്വർണ്ണവില കുറയാൻ പ്രധാനമായും ഇടയാക്കിയത്. വരും ദിവസങ്ങളിലും വിപണിയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.