HomeKeralaകണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ...

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, 11 പേർക്ക് പരിക്ക് | Kannur Central Jail Clash

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ കനത്ത സംഘർഷം. തടവുകാരുടെ അക്രമം തടയാൻ എത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും സംഘർഷത്തിനിടയിൽ പരിക്കേറ്റു (Kannur Central Jail Clash). സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ മേഖലയായ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ വൈകിട്ടോടെ നാടകീയ സംഭവങ്ങളും ഏറ്റുമുട്ടലും ഉണ്ടായത്. മലപ്പുറം സ്വദേശിയായ ജലാലുദ്ധീൻ എന്ന തടവുകാരനാണ് ജയിലിനുള്ളിൽ സംഘർഷത്തിന് തുടക്കമിട്ടത്. ജലാലുദ്ധീൻ തന്റെ സെല്ലിനുള്ളിൽ വെച്ച് ബ്ലേഡ് കൊണ്ട് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘർഷത്തിൽ ജയിൽ ജീവനക്കാരും തടവുകാരും ഉൾപ്പെടെ ആകെ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ജയിലിനുള്ളിലെ ചില തടവുകാർ തമ്മിൽ ഇന്നലെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം സ്വദേശി ജലാലുദീൻ സെല്ലിനുള്ളിൽ വെച്ച് ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മാരകമായി മുറിവ് ഉണ്ടാക്കിയത്. വിവരം അറിഞ്ഞ് സ്ഥിതിഗതികൾ ശാന്തമാക്കാനും ജലാലുദീന് പ്രഥമശുശ്രൂഷ നൽകാനുമായി ജയിൽ ഉദ്യോഗസ്ഥർ ഒന്നാം ബ്ലോക്കിലേക്ക് കുതിച്ചെത്തിയിരുന്നു. എന്നാൽ ഈ സമയത്ത് ജയിലിൽ കഴിഞ്ഞിരുന്ന കാപ്പ (KAAPA) കേസ് പ്രതികളായ മറ്റ് തടവുകാർ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

വാർഡൻമാരെയും സുരക്ഷാ ജീവനക്കാരെയും തടവുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ തിരിച്ച് പ്രതിരോധിച്ചതോടെയാണ് ജയിൽ ബ്ലോക്ക് യുദ്ധക്കളമായി മാറിയത്. ആക്രമണത്തിൽ പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ജയിൽ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനകൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ആരുടേയും പരിക്ക് അതീവ ഗുരുതരമുള്ളതല്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ജയിലിനുള്ളിൽ മനപ്പൂർവ്വം സംഘർഷം സൃഷ്ടിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ജയിൽ ജീവനക്കാരെ ആക്രമിച്ചതിനും പ്രതികൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയിൽ വകുപ്പ് ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു.

Story Summary:
A violent clash erupted at Kannur Central Jail’s Block 1 after a prisoner named Jalaludheen self-harmed with a blade. When jail officials intervened, KAAPA detainees attacked them, leaving 11 people, including officers and inmates, injured.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...