Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala'സീറ്റിൻ്റെ പേരിൽ K സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല': K മുരളീധരൻ...

‘സീറ്റിൻ്റെ പേരിൽ K സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ല’: K മുരളീധരൻ | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran will not leave the party for seat, says K Muraleedharan)

സീറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു എന്നല്ലാതെ സുധാകരൻ ഇതുവരെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലാതെ പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. അദ്ദേഹം പാർട്ടിയോടൊപ്പം തന്നെ നിൽക്കുമെന്നാണ് വിശ്വാസം, മുരളീധരൻ വ്യക്തമാക്കി.

സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നത് പാർട്ടിയുടെ പൊതുവായ നിലപാടാണ്. ഇനി ആർക്കെങ്കിലും പ്രത്യേക ഇളവ് നൽകണമെന്നുണ്ടെങ്കിൽ അത് ഹൈക്കമാൻഡ് എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങൾ മുതലെടുക്കാൻ ബിജെപി ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. എന്നാൽ അത്തരം നീക്കങ്ങൾക്കൊന്നും ശാശ്വതമായ ഫലമുണ്ടാകില്ലെന്ന് മുരളീധരൻ പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.