Times Kerala

 'ലാന്‍ഡ്മാര്‍ക്ക്' പദ്ധതികളുടെ വില്പന വിലക്ക് നീക്കി കെ-റെറ

 
 റെറ രജിസ്‌ട്രേഷനില്ലാതെ പ്ലോട്ടുകള്‍ തിരിച്ച് വില്‍ക്കുന്നു; പ്രൊമോട്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
 

കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാന്‍ഡ്മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍ദേശം റദ്ദു ചെയ്തു കൊണ്ട് കെ-റെറ പുതിയ ഉത്തരവിറക്കി. പ്രസ്തുത പദ്ധതികളുടെ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്‌റെ തീരുമാനം 2024 ഫെബ്രുവരി 8ന് പുറപ്പെടുവിച്ച വിധിയിലൂടെ കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് കെ-റെറ വിലക്ക് നീക്കിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പദ്ധതികള്‍ക്കുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ് അസസ്‌മെന്റ് അതോറിറ്റി (എസ്.ഇ.ഐ.എ.എ) യുടെ പാരിസ്ഥിതികാനുമതി വീണ്ടും സാധുവായി.

ഏറ്റവും ചെറിയ റെറ രജിസ്റ്റേഡ് വില്ല പദ്ധതിയുമായി ജോയ്‌സ് ജോര്‍ജ്ജ്

കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏറ്റവും ചെറിയ വില്ല പദ്ധതിയുമായി എറണാകുളം സ്വദേശി ജോയ്‌സ് ജോര്‍ജ്ജ്. അദ്ദേഹത്തിന്‌റെ, എറണാകുളം ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ മൈത്രി റോഡില്‍ സ്ഥിതി ചെയ്യുന്ന  'സോഫിയ അമേലിയ' യാണ് നിലവില്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെറിയ വില്ല പദ്ധതി. 615 ചതുരശ്ര മീറ്റര്‍ (15.2 സെന്‌റ്) ആണ് സോഫിയ അമേലിയയുടെ വിസ്തൃതി. മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് സോഫിയ അമേലിയയ്ക്ക് ഉള്ളത്. മാര്‍ച്ച് 25 നാണ് പദ്ധതിക്ക് റെറ രജിസ്‌ട്രേഷന്‍ ലഭിച്ചത്. 2026 ഡിസംബര്‍ 31 ന് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി ആയിട്ടുകൂടി നിയമാനുസൃതമായി തുടക്കത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നിയമം പാലിച്ച പ്രൊമോട്ടര്‍ ജോയ്‌സ് ജോര്‍ജ്ജിന്‌റെ നടപടി മാതൃകാപരമാണെന്ന് അതോറിറ്റി അറിയിച്ചു. വില്പനയ്ക്കായി ഉദ്ദേശിച്ചു കൊണ്ട് 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ഭൂമിയില്‍ പ്ലോട്ട് വികസനം നടത്തുന്നത് കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 

Related Topics

Share this story