തിരുവനന്തപുരം : തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്.
പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു അപകടം നടന്നത്. കുളിക്കാൻ പോകുന്നതിനിടയിലാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് ഉന്നതിയിൽ താമസക്കാർ പറയുന്നത്.
ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏക പോളിങ് സ്റ്റേഷനാണ് പൊടിയം.