യുവാവിനെ കബളിപ്പിച്ച് കാറും പണവും കവർന്നു ; കേസിൽ പ്രതികൾ അറസ്റ്റിൽ | Fraud case

കൂട്ടുപ്രതികളാണ് ഇപ്പോൾ പിടിയിലായ സജിയും അഷറഫും.
arrest
Updated on

തൃശൂർ : യുവാവിനെ കബളിപ്പിച്ച് വാഹനവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട ആളൂർ പതിയാരത്ത് പറമ്പിൽ സജിമാമ എന്ന ആന സജി, ചെറുതുരുത്തി കല്ലടിക്കുന്നത് വീട്ടിൽ അഷറഫ് എന്നിവരാണ് അറസ്റ്റിലായത്.

കാർ വിൽക്കാൻ എത്തിയ മണലാടി സ്വദേശിയായ അബ്ദുൾ ഷംനാദിനെ കബളിപ്പിച്ച പ്രതികൾ, വാഹനം തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തുടർന്ന് പണം കവരുകയുമായിരുന്നു. 2025 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ കൂട്ടുപ്രതികളാണ് ഇപ്പോൾ പിടിയിലായ സജിയും അഷറഫും.

Related Stories

No stories found.
Times Kerala
timeskerala.com