Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaകുറുനരിയുടെ ആക്രമണം: കരുമാല്ലൂരിൽ പോത്ത് പേവിഷബാധയേറ്റ് ചത്തു | Jackal

കുറുനരിയുടെ ആക്രമണം: കരുമാല്ലൂരിൽ പോത്ത് പേവിഷബാധയേറ്റ് ചത്തു | Jackal

🎙️ Latest Podcast

കൊച്ചി: കരുമാല്ലൂർ പുറപ്പിള്ളിക്കാവ് മുറിയാക്കൽ ഭാഗത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് പോത്ത് ചത്തത്. കുറുനരിയുടെ കടിയേറ്റതിനെത്തുടർന്നാണ് പേവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.(Jackal attack, Buffalo dies of rabies)

റോഡിനോട് ചേർന്നുള്ള തരിശുപാടത്താണ് പോത്തിനെ മേയാൻ വിട്ടിരുന്നത്. ഞായറാഴ്ച വൈകുന്നേരം മുതൽ പോത്ത് അസാധാരണമായി പെരുമാറുകയും നിർത്താതെ കരയുകയും ചെയ്തിരുന്നു. ഇതോടെയാണ് പേവിഷബാധയുടെ ലക്ഷണമാണോ എന്ന സംശയം ഉയർന്നത്.

തിങ്കളാഴ്ച പുലർച്ചെയോടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മൃഗഡോക്ടറെ വിവരമറിയിച്ചെങ്കിലും പോത്ത് ചത്തു. പ്രദേശത്ത് കുറുനരികളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതായാണ് നാട്ടുകാരുടെ പരാതി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.