HomeKeralaVD സതീശൻ മന്ത്രിസഭയിൽ 5 മുസ്ലീം ലീഗ് മന്ത്രിമാർ: വിമർശനങ്ങൾക്ക് പിന്നാലെ...

VD സതീശൻ മന്ത്രിസഭയിൽ 5 മുസ്ലീം ലീഗ് മന്ത്രിമാർ: വിമർശനങ്ങൾക്ക് പിന്നാലെ പട്ടികയിൽ PK ബഷീറിനെ ഉൾപ്പെടുത്തി | IUML finalizes cabinet ministers list

കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായി. പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വിമർശനം ശക്തമായതിനെ തുടർന്ന് മുതിർന്ന നേതാവ് പി.കെ. ബഷീറിനെ അവസാന നിമിഷം ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പുതിയ മന്ത്രിസഭയിലെ ലീഗ് പ്രതിനിധികൾ.(IUML finalizes cabinet ministers list for vd satheesan government in kerala)

1. പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിൽ നിന്നുള്ള എം.എ.എയാണ്. മുൻപ് വ്യവസായം, ഐ.ടി തുടങ്ങി സുപ്രധാന വകുപ്പുകൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ഇത്തവണയും സമാനമായ ഭാരമേറിയ വകുപ്പുകൾ തന്നെ ലഭിക്കുമെന്നാണ് സൂചന. മുൻപ് ലോക്സഭാംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2. കെ.എം. ഷാജി

കെ.എം. ഷാജിയുടെ നിയമസഭയിലേക്കുള്ള മൂന്നാം വരവാണിത്. മുൻപ് കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തി ശ്രദ്ധേയനായ ഷാജി, യൂത്ത് ലീഗിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയാണ്.

3. എൻ. ഷംസുദ്ദീൻ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് തുടർച്ചയായ നാലാം തവണയാണ് എൻ. ഷംസുദ്ദീൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്ററി കാര്യങ്ങളിൽ അഗാധമായ അറിവുള്ള ഷംസുദ്ദീൻ ഇതാദ്യമായാണ് മന്ത്രിപദവിയിലേക്ക് എത്തുന്നത്.

4. പി.കെ. ബഷീർ

ഏറനാട് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ പി.കെ. ബഷീർ മുസ്ലീം ലീഗിന്റെ ജനകീയ മുഖമാണ്. ഇത് നാലാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. ലീഗിന്റെ ഇതിഹാസ നേതാവായിരുന്ന അന്തരിച്ച സി.എച്ച്. സീതി ഹാജിയുടെ മകനാണ്.

5. വി.ഇ. അബ്ദുൾ ഗഫൂർ

എറണാകുളത്തെ സി.പി.എം കോട്ടയായ കളമശ്ശേരി മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി പി. രാജീവിനെ അട്ടിമറിച്ചാണ് അബ്ദുൾ ഗഫൂർ ആദ്യമായി നിയമസഭയിലേക്ക് എത്തുന്നത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനായ ഗഫൂർ, പഴയൊരു ക്രിക്കറ്റ് താരം കൂടിയാണ്. എം.എസ്.എഫിലൂടെ (MSF) രാഷ്ട്രീയത്തിലെത്തി യൂത്ത് ലീഗിലൂടെ സജീവമായ ശേഷമാണ് ഇപ്പോൾ മന്ത്രിസഭയിലേക്ക് കന്നിപ്രവേശം നടത്തുന്നത്.

Story Summary

The Indian Union Muslim League (IUML) finalized its ministers for the VD Satheesan cabinet, adding PK Basheer following internal criticism. The list features veteran leader PK Kunhalikutty (Vengara), KM Shaji, four-time Mannarkkad MLA N Shamshuddin, and first-time Kalamassery MLA VE Abdul Gafoor, who defeated P Rajeev.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...