HomeKerala‘ഷോയ്ക്ക് കൊണ്ടുപോകാം’ എന്ന് പറഞ്ഞ് ദുബായിലേക്ക്; മയക്കുമരുന്നും ക്രൂരമർദ്ദനവും ബ്ലാക്ക്‌മെയിലും, മനുഷ്യക്കടത്തിന്റെ...

‘ഷോയ്ക്ക് കൊണ്ടുപോകാം’ എന്ന് പറഞ്ഞ് ദുബായിലേക്ക്; മയക്കുമരുന്നും ക്രൂരമർദ്ദനവും ബ്ലാക്ക്‌മെയിലും, മനുഷ്യക്കടത്തിന്റെ നടുക്കുന്ന കഥ | Kochi human trafficking case

കൊച്ചി: വൻ പ്രതിഫലം വാഗ്ദാനം ചെയ്ത് മോഡലിങ്ങിനായി ദുബായിൽ എത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമെന്ന് പോലീസ് (Kochi human trafficking case). കേസിൽ പെൺവാണിഭ റാക്കറ്റിലെ കണ്ണികളായ മൂന്ന് സ്ത്രീകളെ കഴിഞ്ഞ ദിവസം മരട് പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ മലപ്പുറം പൊന്നാനിയിൽ നിന്നാണ് സംഘത്തിലെ മൂന്നാമത്തെ സ്ത്രീ പിടിയിലാകുന്നത്. പ്രതികളിൽ ഒരാളായ സിന്ധുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ദുബായിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ ഇവരെ പോലീസ് അവിടെവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കഴിഞ്ഞ മാർച്ചിൽ ദുബായിലെ നരകയാതനകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ അതിജീവിത മരട് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

മയക്കുമരുന്ന് നൽകി ക്രൂരമർദ്ദനം; അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ദുബായിലെ ഫ്ലാറ്റിൽ താൻ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് ഇരയായ യുവതി പോലീസിനോട് വെളിപ്പെടുത്തി. മേക്കപ്പ് ആർട്ടിസ്റ്റായ തനിക്ക് വിദേശത്തെ മോഡലിങ് ഷോയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് സംഘം സമീപിക്കുന്നത്. വിസയ്ക്കായി നാല് ലക്ഷം രൂപയും വാങ്ങി. എന്നാൽ ദുബായിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

ദുബായിലെ ഫ്ലാറ്റിൽ എത്തിയ ഉടൻ തന്നെ സിന്ധു തന്റെ പാസ്‌പോർട്ടും മൊബൈൽ ഫോണും ബലമായി കൈക്കലാക്കി.മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പ്രതികരണശേഷി പൂർണ്ണമായും ഇല്ലാതാക്കിയാണ് തന്നെ ആളുകൾക്ക് കാഴ്ചവെച്ചിരുന്നത്. എതിർക്കാൻ ശ്രമിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്തു. ക്രൂരത പുറത്തുപറഞ്ഞാൽ നാട്ടിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
യുവതി താമസിച്ചിരുന്ന ദുബായിലെ ഫ്ലാറ്റിൽ സമാന രീതിയിൽ കുടുങ്ങിപ്പോയ എട്ടോളം മറ്റ് മലയാളി യുവതികൾ കൂടിയുണ്ടായിരുന്നതായും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.

ഇവന്റ് മാനേജ്‌മെന്റിന്റെ മറവിൽ തട്ടിപ്പ്; പ്രതികൾക്ക് ഗുണ്ടാബന്ധം
കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് ഈ അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതികളിൽ അലീന എന്ന യുവതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്.

പരാതി നൽകിയതിന് പിന്നാലെ യുവതിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും അലീനയായിരുന്നു. സംഭവത്തിൽ രാജ്യാന്തര ബന്ധമുള്ള കൂടുതൽ പ്രതികൾക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്തുള്ള മറ്റ് രണ്ട് പ്രധാന പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി.

Story Summary : An international sex racket operating out of Kochi has been busted after the Maradu police arrested three women for trafficking a makeup artist to Dubai under the guise of modeling. The survivor revealed she was drugged, brutally assaulted, and blackmailed with nude videos before escaping back to Kerala.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...