Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKeralaLPG ക്ഷാമം മൂലം ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി...

LPG ക്ഷാമം മൂലം ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി | LPG

🎙️ Latest Podcast

കൊച്ചി: പാചകവാതക ക്ഷാമം മൂലം പൂട്ടിയ ഹോട്ടലിൻ്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കെ.കെ. രാജൻ ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.(Hotel closed due to LPG shortage, Owner found dead)

പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന രാജൻ, 2026 ജനുവരി ഒന്നിനാണ് കാക്കനാട് ഹോട്ടൽ ആരംഭിച്ചത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ കടുത്ത പാചകവാതക ക്ഷാമം ഹോട്ടൽ വ്യവസായത്തെ ബാധിച്ചതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. സിനിമാ മേഖലയിലും സജീവ സാന്നിധ്യമായിരുന്നു രാജൻ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.