Times Kerala

 ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു

 
 ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു
 ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള പുതിയ ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. കാര്‍ഷിക ആവിശ്യത്തിനും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാനും പുതിയ യൂണിറ്റുകള്‍ ഉപയോഗിച്ച് സാധിക്കുമെന്നതാണ് പ്രത്യേകത. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകള്‍ ലഭിക്കുന്നത്.
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 12 ട്രക്കുകളിലായി ഘടിപ്പിച്ച ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ബ്ജറ്റ് വിഹിതത്തില്‍ നിന്നും 6.74 കോടി രൂപ ചെലവിലാണ് ഏറ്റവും ആധുനിക രീതിയിലുള്ളതും കുറഞ്ഞ സമയത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതുമായ റിഗ്ഗുകള്‍ വാങ്ങിയത്.

Related Topics

Share this story