

ഐ.എച്ച്.ആര്‍.ഡിയുടെ വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എം.എസ്.വേര്‍ഡ്, എക്സല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിജ്ഞാനം ആവശ്യമാണ്. അഫ്ലിയേറ്റഡ് കോളേജുകളിലോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സമാന പ്രവൃത്തി പരിചയം ഉണ്ടാവണം. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ജനുവരി ഒന്‍പത്) രാവിലെ പത്തിന് കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0492-2255061, 8547005042 (Apply Now)