രണ്ടാമത് അദാനി റോയല്‍സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ കോവളത്ത് | Cricket

പവര്‍ പ്ലേയും എല്‍.ബി.ഡബ്ലിയൂവും ഇല്ലാത്ത രീതിയിലാണ്‌ മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ADANI ROYALS CUP
Updated on

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് അദാനി റോയല്‍സ് കപ്പ് ഏകദിന ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ കോവളം വാഴമുട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. 5 ഓവര്‍ വീതമുള്ള മത്സരത്തില്‍ ഓരോ ടീമിലും 10 പേരാണ് ഉണ്ടായിരിക്കുന്നത്. പവര്‍ പ്ലേയും എല്‍.ബി.ഡബ്ലിയൂവും ഇല്ലാത്ത രീതിയിലാണ്‌ മത്സരം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയപ്രകാശ് വി ഉദ്ഘടാനം ചെയ്യും. വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുന്നതായിരിക്കും. (Cricket)

കോവളം എം.എല്‍.എ എം.വിന്‍സെന്റ്, തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്,ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്, വള്ളക്കടവ് മുസ്ലിം ജമാത്ത് പ്രസിഡൻറ് സൈഫുദ്ദീൻ.എ, വലിയതുറ സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ വി, എയര്‍പോര്‍ട്ട്‌ സി.എ. ഓ രാഹുല്‍ ഭട്കോട്ടി, ഡോ.അനില്‍ ബാലകൃഷ്ണന്‍ (ഹെഡ് ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് അറ്റ്‌ അദാനി പോർര്‍ട്ട്സ്), മഹേഷ്‌ ഗുപ്തന്‍ ( ഹെഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫ് പോര്‍ട്ട്‌ ആന്‍റ് എയര്‍പോര്‍ട്ട്‌സ് ), തുഷാര്‍ രാഹതേക്കര്‍ ( ഹെഡ് ഓപ്പറേഷന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട്‌) , ഷീബ പാട്രിക് ( എയര്‍പോര്‍ട്ട്‌ കൌണ്‍സിലര്‍), സജീന ടീച്ചര്‍ (ഭീമാപള്ളി കൌണ്‍സിലര്‍) എന്നിവര്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കും.

16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത്. തീരദേശ മേഖലയിലെ, പ്രത്യേകിച്ച് ശംഖുമുഖം, വലിയതുറ, വെട്ടുകാട്,പൂന്തുറ,ബീമാപള്ളി,പള്ളിത്തെരുവ്, വള്ളക്കടവ്, ചാക്ക, പേട്ട, കരിക്കകം, ആനയറ, മണക്കാട് എന്നീ ഭാഗത്തെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍,മികച്ച ബൗളര്‍,ഏറ്റവും മൂല്യമുള്ള താരം എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും. ഇതിനുപുറമെ, ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സമ്മാനിക്കും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും നേതൃത്വം നല്‍കുന്ന പ്രോ-വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള കണ്‍സോര്‍ഷ്യമാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഉടമകള്‍. ഡോ. ശശി തരൂര്‍ എംപിയാണ് ടീമിന്റെ മുഖ്യ രക്ഷാധികാരി.

Related Stories

No stories found.
Times Kerala
timeskerala.com