Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം: അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു,...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം: അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയം | Fire

🎙️ Latest Podcast

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തമുണ്ടായി. ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നത്. അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ  ഉണ്ടായിരുന്ന രോഗികളെയും മറ്റ് ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Fire breaks out at Thiruvananthapuram Medical College, Patients evacuated)

നിലവിൽ തീ നിയന്ത്രണവിധേയമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. തീ നിയന്ത്രണവിധേയമായെങ്കിലും കെട്ടിടത്തിനുള്ളിൽ കനത്ത പുക പടരുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസതടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

വൻ അപകടസാധ്യതയാണ് ഒഴിവായത്. രോഗികളെ മറ്റ് വാർഡുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂ. ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.